കാസ ഒരു പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുന്നു CASA MISSION RECALL To CHRIST LOVE.
സെബി സെബാസ്റ്റൃൻ - നെടുമ്പാശ്ശേരി
ലൗജിഹാദിൻ്റെ വലയിൽ പെട്ട് വീട്ടുകാരെയും ബന്ധുക്കളെയും ഉപേക്ഷിച്ചു ജിഹാദി കാമുകനൊപ്പം പോയി മതപരിവർത്തനം നടത്തി ഇസ്ലാമായി കുടുംബജീവിതത്തിൽ പ്രവേശിക്കുകയും തുടർന്ന് ഭർത്താവിന്റെയും വീട്ടുകാരുടെയും തനിനിറം പുറത്തുവരികയും അതിലൂടെ ജീവിതം നഷ്ടപ്പെട്ടു അല്ലെങ്കിൽ ""നിക്കാഹിനു"" ശേഷം ഭർത്താവിനാൽ ചതിക്കപ്പെട്ടു ജീവിതത്തിൽ നരകയാതന അനുഭവിക്കുന്ന അനവധി മുൻ കൃസ്ത്യൻ യുവതികൾ നമ്മുടെ കേരളത്തിലുണ്ട് . ജിഹാദി റോമിയോകളുടെ യഥാർത്ഥ മുഖം എന്തെന്ന് മനസ്സിലാക്കിയിട്ടും അതിൽനിന്നും തിരിച്ചുവരാനാകാതെ അവിടെത്തന്നെ തുടരേണ്ടി വരുന്നവരാണ് ഭൂരിഭാഗം യുവതികളും , അവർക്ക് നരകതുല്യമായ ആ 'ജീവിതത്തിൽ നിന്നും ഒന്നും രക്ഷപ്പെടണമെന്ന് മനസ്സാൽ ആഗ്രഹിക്കുന്നവരായിരിക്കും ഇവരെല്ലാം തന്നെ, എന്നാൽ അവർക്കതിനു കഴിയാത്തതിൻ്റെ പ്രധാനകാരണം തിരിച്ചുവന്നാൽ അവരെ സ്വീകരിക്കാൻ ആരുമില്ല എന്ന തോന്നലാണ് .
മാതാപിതാക്കൾ കേണപേക്ഷിച്ചിട്ടും അതിനു വിലകൽപ്പിക്കാതെ മാതാപിതാക്കളെ കാലുകൊണ്ട് തട്ടി മാറ്റി സുന്ദര സ്വപ്നങ്ങൾ കണ്ടുകൊണ്ട് കാമുകൻ്റെ കൂടെ പോയവരും ആ കൂട്ടത്തിലുണ്ട് ,അങ്ങനെ ജിഹാദി റോമിയോകളുടെ കൈയുംപിടിച്ച് ഇറങ്ങിപ്പോയവർ തിരിച്ചെത്തിയാൽ മാതാപിതാക്കളും ബന്ധുക്കളും സ്വീകരിക്കുമോ എന്ന ഭയം , സ്വന്ത സമുദായവും , സമൂഹവും ഏത് രീതിയിൽ പ്രതികരിക്കും എന്ന ചിന്ത, ഇതിനിടയിൽ പെട്ടുപോകുന്ന സ്വന്തം കുട്ടികളുടെ പരിപാലനവും ,സംരക്ഷണവും ഓർത്തുള്ള ആശങ്ക , അതിലുപരി ആ മതത്തിൽ നിന്നും ഭർത്താവിൽ നിന്നും രക്ഷപ്പെട്ടു പുറത്തെത്തിയാൽ സാധാരണ സംഭവിക്കുന്നതുപോലെ അവരെ അപായപ്പെടുത്തുമോ എന്നുള്ള ഭയം ഇതെല്ലാം തന്നെയാണ് നരകയാതന അനുഭവിച്ചു ചെയ്ത തെറ്റിനെ ഓർത്തു നീറിക്കൊണ്ട് എല്ലാം സഹിച്ച് കഴിഞ്ഞുകൂടാൻ ഈ യുവതികൾ തയ്യാറാവുന്നത് .
ഇത്തരത്തിൽ വിവാഹിതരായി തങ്ങൾ കെണിയിൽ പെട്ടുപോയി എന്ന് ബോധ്യം വന്ന സ്ത്രീകളെ കണ്ടെത്തി അവർ ആ നരകജീവിതം സ്വയം മനസ്സാലെ ഉപേക്ഷിച്ച് തിരിച്ചു പോരാൻ തയ്യാറായാൽ അവരെ എല്ലാവിധ സഹായങ്ങളും ആത്മീയ - ഭൗധീക തലത്തിൽ നൽകി കൊണ്ട് ക്രിസ്തീയ വിശ്വാസത്തിലേക്കും ,ഒപ്പം ഒരു ഉത്തമ രാജ്യസ്നേഹീയുമാക്കി മാറ്റി കൊണ്ട് അവരവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കു അനുസരിച്ചു തൊഴിൽ നൽകി പുനർ വിവാഹത്തിലൂടെ നല്ല ഒരു കുടുംബ ജീവിതത്തിലേക്കും മടക്കിക്കൊണ്ടുവരുന്ന ഒരു പരിപൂർണ പുനരധിവാസം ആണ് കാസ MISSION RECALL To CHRIST LOVE കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ( CASA - MRCL )
അങ്ങിനെ മടങ്ങി വരാൻ തയ്യാറുള്ളവരുടെ കുടുംബങ്ങളുമായി സംസാരിച്ചു , അവരെയും നമ്മുടെ കുട്ടികളെയും മികച്ച കൗൺസിലിങ്ങിലൂടെ ബോധവൽക്കരിച്ചു , തുടർന്നവരെ വീട്ടുകാർ സ്വീകരിക്കാൻ തയ്യാറായാൽ അതിനു വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുക എന്നതാണ് മറ്റൊരു പദ്ധതി ഉദ്ദേശിക്കുന്നത് .
അതല്ലാതെ തിരിച്ചുവരാൻ തയ്യാറായിട്ടും സ്വന്തം വീട്ടുകാർ സ്വീകരിക്കാൻ തയ്യാറാകാതെ വരുന്നപക്ഷം സ്വന്തം നിലയിൽ ജീവിക്കാൻ തയ്യാറുള്ളവർക്ക് അതിനുവേണ്ടുന്ന കാര്യങ്ങളും ജോലിയും മറ്റും തയ്യാറാക്കുകയും പുനർ വിവാഹത്തിലൂടെ പുനരധിവസിപ്പിക്കുകയും ചെയ്യുക എന്ന ബ്രഹ്ദ് പദ്ധതിയാണ് കാസ ലക്ഷ്യം വെക്കുന്നത്
കുടുംബ ജീവിതത്തിലെ തിക്താനുഭവങ്ങൾ കാരണം മാനസികമായി ആകെ തകർന്നവർക്ക് കൗൺസിലിംഗ് മുതലായ കാര്യങ്ങൾ ചെയ്തു കൊടുത്ത്, ചികിത്സകൾ ആവശ്യമെങ്കിൽ അതിനുവേണ്ട തുടർ ചികിത്സകളും നടത്തി അവരെ മികച്ച മാനസീക ശാരീരിക ആരോഗ്യത്തോടെ സാധാരണജീവിതത്തിലേക്ക് ക്രിസ്തു സ്നേഹത്തിലേക്കും രാജ്യസ്നേഹത്തിലേക്കും മടക്കിക്കൊണ്ടു വരിക എന്നതും ഞങ്ങൾ ലക്ഷ്യം. വെക്കുന്നു .
ഒപ്പം മടങ്ങി വരാൻ തയ്യാറാകുന്ന യുവതികളുടെ സ്വത്തുക്കൾ അനധികൃതമായി ഭർത്താവോ ഭർത്താവിന്റെ വീട്ടുകാരോ കയ്യടക്കിയിട്ടുണ്ടെങ്കിൽ അത് വീണ്ടെടുക്കാനും ,മറ്റു നഷ്ടപരിഹാരങ്ങൾ മേടിച്ചു നൽകാനും ഉതകുന്ന നിയമ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയുക എന്നതും ഇതിൽ ഉൾപെടുന്നു .
ലൗ ജിഹാദിന്റെ വലയിൽ വീണു സുന്ദരമായ ജീവിതം പ്രതീക്ഷിച്ചു കാമുകനോടൊപ്പം ഇറങ്ങിപ്പോയ തങ്ങൾക്ക് അവിടെയുണ്ടായ അനുഭവങ്ങളും തങ്ങൾ ചതിക്കപ്പെട്ടതും, ഇസ്ലാം എന്ന മതം സ്ത്രീകൾക്ക് നൽകുന്നു എന്ന് പറയുന്ന സ്വാതന്ത്ര്യത്തിന്റെ കപടതയും മറ്റും അവരുടെ അനുഭവസാക്ഷ്യങ്ങളിലൂടെ മറ്റു പെൺകുട്ടികളോട് തുറന്നുപറയാൻ തയ്യാറാകുമെങ്കിൽ അതിനുള്ള സാഹചര്യവും പലവിധ മാർഗ്ഗങ്ങളിലൂടെ കാസ അവലംബിക്കും ..... കാരണം ഇത്തരം ജിഹാദികളുടെ വലയിൽ വീണു ഇറങ്ങി പോകാൻ തയ്യാറായി നിൽക്കുന്ന പെൺകുട്ടികൾക്ക് ബോധവൽക്കരണം നടത്താൻ അത് സഹായകമാകും എന്ന് കാസ കരുതുന്നു , ഇതെല്ലാമാണ് CASA - MRCL - ലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത് .
എന്നാൽ ഇതൊരു ഭാരിച്ച ഉത്തരവാദിത്വം ആണെന്ന് ഞങ്ങൾക്കറിയാം.... പക്ഷെ ,ക്രിസ്തുവിൽ ബന്ധനസ്ഥരായ കാസ ഓരോ നിമിഷവും എപ്പോളും ആശ്രയിക്കുന്നത് ,പ്രത്യാശവെക്കുന്നത് രക്ഷകനും നാഥനുമായ യേശുക്രിസ്തുവിലാണ് അതുകൊണ്ടു തന്നെ ഈ വലിയ പദ്ധതിയിലും ഞങ്ങൾക്ക് തെല്ലും ഭയമില്ല ,ഉത്കണ്ഠയില്ല,എല്ലാം സർവശക്തനായ യേശുനാനാഥനിൽ സമർപ്പിച്ചു കൊണ്ട് ഞങ്ങൾ ഇതിൻ്റെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു . അത്ഭുതമെന്നു പറയട്ടെ ഞങ്ങൾ ഇപ്പോൾ തന്നെ ഈ ആശയവുമായി സമീപിച്ച കാസയുടെ അഭ്യുദയകാംഷികളായ സഭയിലെ ചില ആത്മീയ നേത്രുത്വവും ,ചില പ്രമുഖരും ഞങ്ങൾക്ക് പൂർണ പിന്തുണ വാഗ്‌ദാനം ചെയ്തത് തന്നെ ഞങ്ങൾക്ക് വലിയ പ്രചോദനവും ആത്മവിശ്വാസവുമാണ് നൽകിയത്. അതോടൊപ്പം നാം ഓരോരുത്തരും മനസ്സിലാക്കേണ്ടത് ഇത്തരത്തിൽ ജീവിതം നശിച്ചു അതിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹമുണ്ടെങ്കിലും അതിനു സാധിക്കാതെ നിരാശയിൽ കഴിയുന്ന മുൻ ക്രിസ്ത്യൻ യുവതികളെ രക്ഷപ്പെടുത്തി ധൂർത്തപുത്രൻ തിരിച്ചുവന്നപ്പോൾ സ്നേഹവായ്പോടെ സ്വീകരിച്ച പിതാവിന്റെ സ്നേഹത്തോടെ നാം ഓരോരുത്തരും നമ്മുടെ ദൈവത്തിന്റെ സ്നേഹത്തിലേക്ക് അവരെ ചേർത്ത് പിടിച്ചു സ്വീകരിക്കേണ്ടത് നമ്മുടെ സമൂഹത്തിന്റെയും നമ്മുടെ ഓരോരുത്തരുടെയും കടമയും ആണെന്ന് ഞങ്ങൾ കരുതുന്നു .
ഇതിനായി ഇന്നു ഞങ്ങളുടെ കയ്യിലുള്ളത് ആത്മാർത്ഥതയുള്ള ക്രിസ്ത്യൻ അസ്തിത്വത്തിൽ അഭിമാനിക്കുന്ന പ്രവർത്തകരും ക്രിസ്ത്യാനികൾ എന്ന ആത്മവിശ്വാസവും ,ക്രിസ്തു പകർന്നുനൽകിയ ധൈര്യവും ,അവനിലുള്ള അചചഞ്ചലമായ പ്രത്യാശയുമാണ്.
പക്ഷേ ഇതു മാത്രം പോരാ....., തിരികെ കൊണ്ടു വരുന്ന പെൺകുട്ടികളുടെ സുരക്ഷിതമായ താമസം കൗൺസിലിംങ്ങ് , തുടർ ചികിത്സകൾ ഒപ്പം നല്ല അന്തരീക്ഷവും പരിചരണവും നൽകുവാൻ ഉള്ള സ്ഥലം , മാനസികമായും ശാരീരികമായും ചികിത്സകൾ നൽകാൻ സന്നദ്ധരായ ഡോക്ടർമാർ കൗൺസിലേഴ്സ് ,ഇതിനൊക്കെ ആവശ്യമായ വമ്പിച്ച സാമ്പത്തിക ബാധ്യത ,അതിലെല്ലാം ഉപരി വരുന്ന നമ്മുടെ സഹോദരിമാരെ അമ്മയെപ്പോലെ സഹോദരിയെ പോലെ ഇവരെ ആശ്വസിപ്പിച്ചു ആത്മധൈര്യം പകർന്നു ശുശ്രുഷിച്ചു കൊണ്ട് കൂടെ നിന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിവും സന്നദ്ധതയുമുള്ള നല്ല മനസ്സിനുടമകളായ സ്ത്രീജനങ്ങൾ ഇതെല്ലാം ഞങ്ങൾ തെയ്യാറാക്കിക്കൊണ്ടിരിക്കുമ്പോൾ നല്ല പ്രതികരണങ്ങളാണ് ഞങ്ങൾക്ക് ലഭിക്കുന്നത് . എങ്കിലും കൂടുതൽ പേര് സന്നദ്ധരായി മുന്നോട്ടു വന്നാൽ അത്രമേൽ മികച്ച സേവനവും മികച്ച പുനരധിവാസവും നൽകുവാൻ നമുക്ക് സാധിക്കു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു,.
ഈയൊരു ബ്രഹത് സംരംഭം ഞങ്ങൾ മുന്നോട്ടു വെക്കുവാൻ ഞങ്ങൾക്കു ആത്മധൈര്യം നൽകുന്നത് എന്തെന്നാൽ ഇതെല്ലാം നൽകുവാനുള്ള വിഭവസമ്പത്തും അത് നൽകുവാനുള്ള സുമനസ്സുള്ള ക്രിസ്ത്യൻ സമൂഹമാണ് കേരളത്തിലുള്ളത് എന്നതാണ്.
CASA - MRCL തുടങ്ങുന്നതിനു മുമ്പായി അതിനുവേണ്ട മേൽപ്പറഞ്ഞ കാര്യങ്ങൾ സജ്ജമാക്കുക എന്നതാണ് ആദ്യപടി. ഇതിനായി ഞങ്ങൾ കേരളത്തിലെ സുമനസ്സുകളായ ക്രിസ്ത്യാനികളുടെ സഹായം തേടി കൊണ്ട് ക്രിസ്തുവിന്റെ സ്നേഹത്തിൽ നിങ്ങളുടെ മുന്നിലേക്ക് ഈ പദ്ധതി സമർപ്പിക്കുന്നു ,ഒരു കാര്യം പ്രത്യകം ഓർമിപ്പിക്കുന്നു ബൗദ്ധീക സാഹചര്യങ്ങൾ ഒരുക്കുവാൻ നിങ്ങളുടെ സഹായം ഞങ്ങൾ അപേക്ഷിച്ചതിൽ ഉപരി ഞങ്ങൾ നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥന സഹായം ആവശ്യപ്പെടുന്നു
ശത്രുക്കൾ നമ്മുടെ സ്ത്രീകളെ എങ്ങനെ ആസൂത്രിത മതപരിവർത്തനത്തിലൂടെ കവർന്നെടുത്തു കൊണ്ടുപോയോ അവരെയൊക്കെയും തന്നെ നമ്മുടെ കർത്താവിൽ ആശ്രയിച്ചുകൊണ്ടുള്ള ഈ ആസൂത്രിത പദ്ധതിയിലൂടെ നമുക്ക് നഷ്ട്ടപെട്ട എല്ലാവരെയും തിരിച്ചു കൊണ്ടുവരാൻ സാധിക്കുവാനും ഈ പദ്ധതി പരിപൂർണ വിജയമാകുവാനും എല്ലാവരുടെയും പ്രാർത്ഥന ഞങ്ങൾ ആവശ്യപെടുന്നു.
ഞങ്ങളുടെ ഈ ഉദ്യമവുമായി ചേർന്ന് സഹകരിക്കാൻ തയ്യാറുള്ള കേരളത്തിലെ ധ്യാനകേന്ദ്രങ്ങൾ , ആശ്രമങ്ങൾ ഹോസ്പിറ്റലുകൾ ഡി-അഡിക്ഷൻ സെൻററുകൾ , മാനസിക രോഗ ചികിത്സാ കേന്ദ്രങ്ങൾ , കോൺവെൻ്റുകൾ ...... അഭിഭാഷകർ, ഡോക്ടർമാർ, മനോരോഗ വിദഗ്ധർ ഒപ്പം ഇതിനായി സഹായിക്കാൻ തയ്യാറുള്ള സുമനസ്സുകളായ വ്യക്തികൾ തുടങ്ങിയവരുടെ സഹായം ഞങ്ങൾ തേടുന്നു.
ഞങ്ങളുമായി സഹകരിക്കാൻ തയ്യാറുള്ള ഉള്ള മേൽപ്പറഞ്ഞ സ്ഥാപനങ്ങളും , വ്യക്തികളും ഇതോടൊപ്പമുള്ള ഉള്ള നമ്പറിൽ ബന്ധപ്പെടുക. 9778319268
ഇതുമായി ബന്ധപ്പെട്ടുള്ള സഹകരണം രഹസ്യമായി സൂക്ഷിക്കണമെന്നു ആഗ്രഹിക്കുന്നവർക്ക് അത് രഹസ്യമായിരിക്കും എന്ന് ഞങ്ങൾ ഉറപ്പുതരുന്നു. ഇതൊരു പുണ്യകർമ്മമാണ് ദയവായി സഹകരിക്കുക .
100 ആടുകൾ ഉള്ള ഒരു ഇടയൻ അവൻ അക്കൂട്ടത്തിൽ ഒരാടിനെ നഷ്ടപ്പെട്ടാൽ ബാക്കി 99 ഉപേക്ഷിച്ച് നഷ്ടപ്പെട്ട ഒന്നിനെ തേടി പോകും എന്ന സത്യവചനം നമുക്ക് ഓർക്കാം പ്രവർത്തിക്കാം
Comments (0)